2025 ഐപിഎൽ ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം. ആദ്യ കിരീടം ലക്ഷ്യമിടുന്ന പഞ്ചാബ് കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് നേർക്കുനേർ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30 നാണ് ഫൈനൽ. കലാശപ്പോരാട്ടത്തിന് തയാറെടുക്കുന്ന പഞ്ചാബ് കിങ്സിന് ആശംസാ സന്ദേശം പങ്കുവച്ചിരിക്കുകയാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കുടുംബം.
പഞ്ചാബ് കിങ്‌സ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ശ്രേയസിന്റെ അമ്മയും സഹോദരിയുമാണ് പഞ്ചാബ് ടീമിന് വിജയാശംസകൾ നേർന്നത്. ഊർജ്ജസ്വലമായ തുടരുന്നതിനുള്ള “ചാർദി കാലേ” എന്ന പഞ്ചാബി പ്രയോഗത്തോടെയാണ് ഇരുവരും വീഡിയോ ആരംഭിച്ചത്. ആദ്യദിനം മുതൽ പഞ്ചാബിനെ പിന്തുണയ്‌ക്കുന്ന ആരാധകർക്ക് അവർ നന്ദി പറഞ്ഞു.
𝘽𝙖𝙨 𝙅𝙚𝙚𝙩𝙣𝙖 𝙃𝙖𝙞! 👊#RCBvPBKS #PunjabKings #IPL2025 #BasJeetnaHai pic.twitter.com/Lpu4PIukIt
— Punjab Kings (@PunjabKingsIPL) June 2, 2025
“ആദ്യ ദിവസം മുതൽ ഞങ്ങളെ പിന്തുണച്ച എല്ലാ പഞ്ചാബ് ആരാധകർക്കും നന്ദി. ഫൈനലിന് തയാറെടുക്കുന്ന ടീമിന് എല്ലാവിധ ഭാവുകങ്ങളും. നിങ്ങളിൽ ഓരോരുത്തരെയും കുറിച്ച് ഞങ്ങൾക്ക് അഭിമാനമുണ്ട്. നാളെ നമ്മുടെ ദിവസമാണ്. “ബസ് ജീത്‌ന ഹേ”(ജയിച്ചാൽ മാത്രം മതി) എന്ന ശക്തമായ സന്ദേശത്തോടെയാണ് ശ്രേയസിന്റെ അമ്മ വീഡിയോ അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കപ്പെട്ടത്.