കൊല്ലം : കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറിയെ മറ്റു ചില കെ.എസ്.യു. നേതാക്കൾ ചേർന്ന് ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ചെന്ന് പരാതി.
കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിന്റെ പരാതിയിലാണ് കേസ്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുൺ രാജേന്ദ്രൻ, യദു കൃഷ്ണൻ , ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
2024 ഡിസംബർ 9 ന് കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറിയായ ആഷിക് ബൈജുവിനെ ഒന്നാം പ്രതി കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ, രണ്ടും മൂന്നും പ്രതികളുടെ പ്രേരണയോട് കൂടി വാട്സാപ്പ് കാൾ നടത്തി ആഷിക് പരസ്ത്രീ ബന്ധമുള്ളയാളാണ് എന്നാരോപിക്കുകയും പൊതു ജീവിതം തകർക്കും എന്ന് ഭീഷണിപെടുത്തുകയും ചെയ്തതായി പരാതിയിൽപറയുന്നു.ഇത് കൂടാതെ ആഷിക് ബൈജു തന്നെ പല പ്രാവശ്യം ബലാൽസംഗത്തിനിരയാക്കി എന്ന് ഒരു സ്ത്രീ ആരോപിക്കുന്ന വോയ്‌സ് ക്ലിപ്പ് അയച്ചു നൽകിയതായും പരാതിയിൽ പറയുന്നു.
കൊല്ലം ഇരവിപുരം പോലീസ് മുന്ന് കെ.എസ്.യു. നേതാക്കൾക്കെതിരെ കേസെടുത്തു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുൺ രാജേന്ദ്രൻ, യദു കൃഷ്ണൻ എന്നിവർ ഒന്നും രണ്ടും പ്രതികളും, ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ മൂന്നാം പ്രതിയുമാണ്.
(ആരോപണ വിധേയർ അരുൺ രാജേന്ദ്രൻ, യദു കൃഷ്ണൻ, അൻവർ സുൽഫിക്കർ എന്നിവർ)















