ഇസ്ലാമബാദ്‍: ജയ്ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർ പാകിസ്താനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അബ്ദുൾ അസീസ് എസ്സാർ ആണ് വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പഞ്ചാബ് പ്രവിശ്യയിൽ ബഹവൽപൂരിൽ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യ വിരുദ്ധ പ്രസംഗവും പരാമർശവും നടത്തി കുപ്രസിദ്ധി നേടിയ ആളാണ് അബ്ദുൾ അസീസ്. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയ്‌ക്ക് ശേഷവും വിഷം ചീറ്റൽ തുടർന്നു. ഇന്ത്യയെ ആക്രമിക്കുമെന്നും രാജ്യത്തെ പല മേഖലകളായി വിഭജിക്കുമെന്നും അസീസ് ഭീഷണി മുഴക്കിയിരുന്നു.
അസീസിന്റെ മരണം പാകിസ്ഥാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിന് കീഴിൽ ഇന്ത്യ ആക്രമണം നടത്തിയ നഗരങ്ങളായിരുന്നു അസീസ് കൊല്ലപ്പെട്ട ബവൽപ്പൂർ. അബ്ദുൾ അസീസിന്റ മരണം ഹൃദയാഘാതം മൂലമാണെന്ന വാദവും പുറത്തു വരുന്നുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ ഭക്കർ ജില്ലയിലെ അഷ്‌റഫ്‌വാൾ സ്വദേശിയാണ് അബ്ദുൾ അസീസ്.
🔴Pakistan backed T*rror group #JeM officially announces that JeM T*rrorist Abdul Aziz Esar is dead
In a poster expressing SHOCK t*rror group JeM says Esar is dead.
He had recently visited #GilgitBaltistan
Prayers were offered at his native village Noor Ashrafwala, will be… pic.twitter.com/PsDFLgwhpk
— Levina🇮🇳 (@LevinaNeythiri) June 3, 2025
അടുത്തിടെ പാകിസ്താനിൽ ഭീകര നേതാക്കൾ ഒന്നോന്നായി മരിച്ച് വീഴുകയാണ്. അജ്ഞതരാണ് കൊലപാതകത്തിന് പിന്നാലെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. പാക് സൈന്യത്തിന്റെ മൂക്കിന് താഴെ നിന്നു കൊണ്ടാണ് അജ്ഞാതന്റെ വിളയാട്ടം!!.