കൊച്ചി: ഈ വർഷത്തെ മാധവീയം പുരസ്‌കാരം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന്. തന്ത്രവിദ്യാപീഠം സ്ഥാപകനും ആദ്ധ്യാത്മിക ആചാര്യനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായിരുന്ന സ്വര്‍ഗീയ മാധവ്ജിയുടെ സ്മരണക്കായി തന്ത്രവിദ്യാപീഠം നല്‍കിവരുന്ന പുരസ്കാരമാണിത്.സനാതനധര്‍മ പ്രചരണ രംഗത്ത് നിസ്വാര്‍ത്ഥമായി നല്‍കിവരുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.
വി. കെ. വിശ്വനാഥന്‍, പ്രൊഫ. പി.എം. ഗോപി, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം.പി. സുബ്രഹ്മണ്യ ശര്‍മ്മ, കെ. ഗോപാലകൃഷ്ണന്‍ കുഞ്ഞി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മാധവ്ജിയുടെ ജന്മദിനമായ ഈ മാസം 14 ന് തന്ത്രവിദ്യാപീഠത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും.















