ഇന്റർനെറ്റിൽ നിലയ്‌ക്കാത്ത അലയൊലികൾ തീർക്കുകയാണ് 17 വർഷത്തിനൊടുവിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയ ആർസിബിയുടെ വിജയാഘോഷങ്ങൾ. ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെ (പിബികെഎസ്) 6 റൺസിന് പരാജയപ്പെടുത്തിയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നിക്കിരീടത്തിൽ മുത്തമിട്ടത്. ആഘോഷവേളയിൽ കോലി തന്റെ ഭാര്യയും നടിയുമായ അനുഷ്‍കയെ ആലിംഗനം ചെയ്യാൻ സ്റ്റേഡിയത്തിലേക്ക് ഓടിയെത്തുന്ന വൈകാരിക നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
18 വർഷമായി ഈ ഐപിഎൽ വിജയത്തിനായി കാത്തിരുന്ന വിരാട് കോഹ്‌ലിക്ക് ഇത് ഒരു വൈകാരിക നിമിഷമായിരുന്നു. ഇന്റർനെറ്റിൽ പ്രചരിക്കുന്ന നിരവധി വീഡിയോകളിൽ. വിജയം ആഘോഷിക്കാൻ വിരാട് കോലി ആർപ്പുവിളിച്ചുകൊണ്ട് ഭാര്യ അനുഷ്ക ശർമ്മയ്‌ക്കരികിലേക്ക് ഓടിയെത്തുന്നതും ഇരുവരും ഏറെനേരം ആലിംഗനം ചെയ്യുന്നതും കാണാം.
awwwww ❤️#ViratKohli𓃵 pic.twitter.com/nbnMJm8GWv
— vedika (@vedikabaisa) June 3, 2025
മത്സരത്തിനു ശേഷമുള്ള ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങളിലൊന്നിൽ, അനുഷ്ക കോലിയുടെ തലയിൽ തലോടുകയും നെറ്റിയിൽ മൃദുവായി ചുംബിക്കുകയും ചെയ്യുന്നു ഹൃദയ സ്പർശിയായ നിമിഷങ്ങൾക്കും ആരാധകർ സാക്ഷ്യം വഹിച്ചു. മത്സരശേഷം നടന്ന അവാർഡ് ദാന ചടങ്ങുകൾക്കിടയിലും വിരാട് യാത്രയിലുടനീളം തന്റെ കൂടെയുണ്ടായിരുന്നതിന് അനുഷ്കയ്‌ക്കും നന്ദി പറഞ്ഞു.
virat running to anushka, after winning everything 🥹🤌✨😭🫶🧿 pic.twitter.com/PjsppsQqbT
— Ket♡ (@InsanelySsane) June 3, 2025
He ran to her after every win, for love, for home. She didn’t just hug him every time, she held his heart.
One day, I’ll find a girl who stands beside me like Anushka did.
And I’ll protect her the way Virat protected her.May this kind of love find everyone 😭❤️ pic.twitter.com/g0gzvRCAyA
— S (@Sriramnaiduuuu) June 3, 2025















