എറണാകുളം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സുകാന്തിന്റെ മൊഴി പുറത്ത്. യുവതി ഇടയ്‌ക്കിടയ്‌ക്ക് വഴക്കിടാറുണ്ടെന്നും എന്നാൽ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുകാന്ത് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം സുകാന്തുമായി യുവതി താമസിച്ചിരുന്ന ഫ്ലാറ്റിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.
“പരസ്പരം സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. പലപ്പോഴും പിണങ്ങറുണ്ട്. പിന്നീട് വീണ്ടും സൗഹൃദത്തിലാകും. ആത്മഹത്യ ചെയ്ത ദിവസവും പരസ്പരം വഴക്കിട്ടിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നും’ സുകാന്ത് പറഞ്ഞു.
കൊച്ചിയിലെ പ്രതിയുടെ ഫ്ലാറ്റിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ജൂൺ അഞ്ച് വരെയാണ് സുകാന്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതിക്കെതിരെ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. രണ്ട് മാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന സുകാന്ത് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിന് പിന്നാലെ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.















