ന്യൂയോർക്ക്: ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാനുമായ ബിലാവൽ ഭൂട്ടോ സർദാരിയെ ഉത്തരം മുട്ടിച്ച് മാധ്യപ്രവർത്തകൻ.
ഇന്ത്യയിൽ മുസ്ലീങ്ങളെ പൈശാചികവൽക്കരിക്കുന്നുവെന്നായിരുന്നു ഐക്യരാഷ്‌ട്രസഭയുടെ പത്രസമ്മേളനത്തിൽ ബിലാവൽ ഭൂട്ടോ പറഞ്ഞത്. എന്നാൽ മാധ്യമ പ്രവർത്തകരിലൊരാൾ ഓപ്പറേഷൻ സിന്ദൂരിൽ മുസ്ലിം സൈനിക ഉദ്യോഗസ്ഥരുടെ പങ്ക് വിവരിച്ചതോടെ പാക് നേതാവ് നാണം കെട്ടു.
ഐക്യരാഷ്‌ട്രസഭയിലെ ഇസ്ലാമാബാദിന്റെ നയതന്ത്ര സംഘത്തിലെ അംഗമായ ഭൂട്ടോ പത്രസമ്മേളനത്തിലാണ് ഈ പ്രസ്താവന നടത്തിയത്. പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ഇന്ത്യൻ മുസ്‌ലിങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനായി രാഷ്‌ട്രീയവൽക്കരിക്കുകയാണെന്ന് ബിലാവൽ ഭൂട്ടോ ആരോപിച്ചു. എന്നാൽ ഇത് കേട്ടിരുന്ന മാധ്യമ പ്രവർത്തകരിലൊരാൾ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ളതുൾപ്പെടെയുള്ള ഇന്ത്യൻ ആർമി ബ്രീഫിംഗുകൾ നടത്തിയത് മുസ്ലീം ഓഫീസർമാർ തന്നെയാണെന്ന് ചൂണ്ടിക്കാട്ടി .
“കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കാനുള്ള ഒരു രാഷ്‌ട്രീയ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് നിങ്ങൾ പറഞ്ഞു. പക്ഷേ, സർ, ഞാൻ ഇരുവശത്തുമുള്ള ബ്രീഫിംഗുകൾ കണ്ടിട്ടുണ്ട്, എനിക്ക് ഓർമ്മയുള്ളിടത്തോളം, ഇന്ത്യൻ ഭാഗത്ത് ബ്രീഫിംഗുകൾ നടത്തിയത് മുസ്ലീം ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരായിരുന്നു,” പത്രപ്രവർത്തകൻ മറുപടി പറഞ്ഞു.
At UN, Bilawal Bhutto claimed that Indian Govt is demonising muslims in India after Pahalgam Terror attack in Kashmir.
A foreign Muslim Journalist replied that as far as he recalls Indian muslim military official was conducting the briefing for India's Operation Sindoor.… pic.twitter.com/4AwdrUuN0j
— Incognito (@Incognito_qfs) June 4, 2025
മാധ്യമപ്രവർത്തകന്റെ മറുപടി ഭൂട്ടോയെ അസ്വസ്ഥനാക്കി. വസ്തുക്കൾ. വസ്തുതകളെ എതിർക്കാൻ മുതിരാതെ അത് തലയാട്ടി സമ്മതിക്കാൻ മാത്രമേ മുൻ പാക് മന്ത്രിക്ക് തരമുണ്ടായിരുന്നുള്ളു. വിംഗ് കമാൻഡർ വ്യോമിക സിങ്ങിനൊപ്പം കേണൽ സോഫിയ ഖുറേഷി നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള മാധ്യമസമ്മേളനങ്ങളെക്കുറിച്ചായിരുന്നു പത്രപ്രവർത്തകന്റെ പരാമർശം.















