കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ റീൽസ് ചിത്രീകരിച്ച് ഗുണ്ടാനേതാക്കൾ. മൂന്ന് ഗുണ്ടാനേതാക്കളാണ് ജില്ലാ ജയിലിനുള്ളിൽ റീൽസെടുത്ത് ആഘോഷിച്ചത്. വെൽഫെയർ ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ട വിരുന്നിന് എത്തിയതാണ് ഇവർ. കഴിഞ്ഞ മെയ് മാസം 31 നായിരുന്നു സംഭവം. ഉദ്യോഗസ്ഥന്റെ ക്ഷണപ്രകാരമാണ് ഇവർ എത്തിയതെന്നാണ് സൂചന. ഗുണ്ടാനേതാക്കളുടെ റീൽസ് വീഡിയോ വിവാദമായതോടെ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.















