ടാറ്റ ഗ്രൂപ്പിനെ ബഹിഷ്കരിക്കാനുള്ള ജമാ അത്തെ ഇസ്ലാമി വിദ്യാർത്ഥി സംഘടനയായ എസ്ഐഒയുടെ ആഹ്വാനത്തെ സോഷ്യൽ മീഡിയ പുച്ഛിച്ചാണ് തള്ളിയത്. കഴിഞ്ഞ ദിവസം ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ സൂഡിയോയുടെ മുൻപിൽ എസ്ഐഒയുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. പലസ്തീൻ കൊടിയും പിടിച്ചായിരുന്നു അഭ്യാസം. ‘boycot’ എന്ന് ഇംഗ്ലീഷിൽ എഴുതിയ പ്ലക്കാർഡും കൊണ്ടുള്ള സുഡുക്കളുടെ പ്രകടനത്തെ പരിസഹിച്ചു കൊണ്ട് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. ബഹിഷ്കരണത്തിന്റെ ഇംഗ്ലീഷ് പദം ‘boycott’ എന്നാണ്, അതുപോലും നേരാവണ്ണം അറിയാത്തവരാണ് ടാറ്റയെ ബഹിഷ്കരിക്കാൻ നടക്കുന്നതെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു.
‘ആ നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ പിള്ളേരേ. അവന്മാർ “boycot” എന്നെഴുതി ടാറ്റായെ ബഹിഷ്കരിക്കാൻ നടക്കുന്നു. ഇനി “boycot” എന്നതുകൊണ്ട് ചെറിയ കുട്ടികൾക്ക് കിടക്കാനുള്ള കട്ടിൽ സൂഡിയോയിൽ വേണം എന്നാണോ ആവോ ഇവനൊക്കെ ഉദ്ദേശിച്ചത്? എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് — അത് നിർബന്ധാ’!
ബഹിഷ്കരണ ആഹ്വാനം കൊണ്ട് സൂഡിയോയ്‌ക്ക് കോളടിച്ച മട്ടാണ്. സൂഡിയോ ടാറ്റയുടേതാണെന്ന് മിക്കവർക്കും അറിയില്ല. 999 രൂപയിൽ താഴെയുളള പ്രൊഡക്റ്റുകൾ മാത്രമാണ് സൂഡിയോ വിൽക്കുന്നത്. കൂടാതെ പരസ്യം നൽകാറുമില്ല. സുഡാപ്പി കുഞ്ഞുങ്ങളുടെ ബഹിഷ്കരണത്തിലൂടെ ഒരു രൂപ പോലും ചെലവില്ലാതെ സൂഡിയോയ്‌ക്ക് വലിയ പരസ്യവും പിന്തുണയുമാണ് ലഭിച്ചത്.