പൂക്കടയുടെ മറവിൽ മദ്യക്കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ. ണ്ടൂർ മേലേമഠം സ്വദേശി കുപ്പേരി സജീവി (45)നെയാണ് വണ്ടൂർ പൊലീസും നിലന്പൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. വണ്ടൂർ ടൗണിൽ പൂക്കട നടത്തുന്ന ഇയാള്ഡ് എപ്പിക്കൽ നിന്നും ഏഴര ലിറ്റർ വിദേശമദ്യവും പിടികൂടിയിട്ടുണ്ട്.
ബീവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍. 420 രൂപയ്‌ക്ക് വാങ്ങുന്ന മദ്യക്കുപ്പികൾ ഒന്നിന് 600 വീതം ഈടാക്കിയാണ് വിറ്റിരുന്നത്. നിലമ്പൂർ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. വൈകുന്നേരം മൂന്ന് മണിയോടെ വണ്ടൂർ പൊലീസും ഡാൻസാഫ് ടീമും നടത്തിയ സംയുക്ത പരിശോധനയിൽ മദ്യക്കുപ്പികൾ ഉൾപ്പെടെ പിടിച്ചെടുത്തു.
എസ്‌ഐ എംആർ. സജിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡാൻസാഫ് അംഗങ്ങളായ സുനില്‍ മന്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.















