കോഴിക്കോട്: കോഴിക്കോട് മാറാട്ട് ആരാധനാലയങ്ങൾ തകർക്കാൻ ശ്രമം. മാറാട് അയ്യപ്പ ഭജനമഠം അടിച്ചു തകർത്തു. അയ്യപ്പ വിഗ്രഹങ്ങൾ നശിപ്പിച്ചു.
ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം. ഭജനമഠത്തിലെ ഗുരുസ്വാമിക്കും മർദ്ദനമേറ്റു. വിഗ്രഹങ്ങളും വിളക്കും അടിച്ചു തകർത്തു. ഭജന മഠത്തിനുള്ളിലെ അയ്യപ്പന്റെ തിടമ്പ് നശിപ്പിച്ചു .വിഗ്രങ്ങൾ തല്ലിത്തകർത്ത പ്രതി വിളക്കുകൾ വലിച്ചെറിഞ്ഞു. ഭജനമഠത്തിനു മുന്നിലെ തുളസിത്തറയും ചവിട്ടിത്തെറിപ്പിച്ചു.
ഭജനമഠത്തിലെ ഗുരുസ്വാമി ശ്രീനിവാസനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഗുരുസ്വാമിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഗുരുസ്വാമിയുടെ കയ്യിലിരിക്കുന്ന വടി അക്രമി പിടിച്ചു വാങ്ങി, അത് ഉപയോഗിച്ച് ആണ് മർദ്ദിച്ചത്. പ്രതി മാറാട് സ്വദേശി നവാസ് പോലീസ് കസ്റ്റഡിയിലാണ്.
പ്രദേശത്തെ മറ്റൊരു അമ്പലവും തകർക്കാൻ ഇയാൾ ശ്രമിച്ചു. ഇതിനായി പ്രദേശത്തെ ആലപ്പാട്ട് ചോറ്റാനിക്കരഅമ്മ ഭഗവതി ക്ഷേത്രത്തിലും പ്രതിയെത്തി. ക്ഷേത്രത്തിന്റെ ഗേറ്റ് തകർത്ത് ഉള്ളിൽ കയറി. നാട്ടുകാർ കണ്ടത് കൊണ്ട് അവിടെ നിന്ന് മടങ്ങിയത്.
ഭജനമഠം അടിച്ച് തകർത്ത പ്രതി നവാസ് രണ്ട് വർഷം മുൻപ് മാത്രമാണ് വിദേശത്ത് നിന്ന് വന്നത്. ഇയാൾ മത്സ്യ തൊഴിലാളി ആണ്.ഇയാൾ സദാസമയവും ഒരു ബാഗും തോളിൽ ഇട്ട് നടക്കുന്ന വ്യക്തി ആണെന്നും, പ്രതിയ്‌ക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നും പ്രദേശവാസികൾ പറയുന്നു.
നവാസ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. താൻ മുഹ്‌യിദ്ദീൻ സംഘടനയിൽപ്പെട്ട ആളെന്നാണ് പോലീസ് പിടിക്കുന്ന സമയത്ത്
നവാസ് പറഞ്ഞത്. ഭജനമഠം അടിച്ച് തകർത്ത പ്രതി നവാസിന്റെ ജേഷ്ഠൻ മാറാട് കലാപ കേസിലെ കേസിലെ പ്രതിയാണ്.
മുഹ്‌യിദ്ദീൻ (മുഹ്‌യി +ദീൻ) എന്നാൽ വിശ്വാസത്തെ പുനരുജ്ജീവിക്കുന്നവൻ എന്നാണ് അർത്ഥം. മലപ്പുറം പട അടക്കമുള്ള പോരാട്ടങ്ങളിലും, മാപ്പിള ലഹളകൾ അടക്കമുള്ള കലാപങ്ങളിലും പോരാട്ടത്തിന് മുൻപ് മാപ്പിള യോദ്ധാക്കൾ മുഹ്‌യുദ്ദീൻ മാല പാരായണം ചെയ്ത് പ്രാർത്ഥിക്കാറുണ്ടായിരുന്നു. മലബാർ ജില്ല കളക്ടർ കനോലിയുടെ കൊലപാതകത്തിന് മുൻപ് കൃത്യത്തിൽ പങ്കെടുത്ത മാപ്പിളതീവ്രവാദികൾ തലേനാൾ മുഹ്യുദീൻ മാല പാരായണം ചെയ്തു സദ്യ വിളമ്പിയിരുന്നു.
അക്രമം നടന്ന് ഏറെ സമയം ആയിട്ടും പ്രദേശത്ത് ജില്ലാ കളക്ടർ എത്തിയിരുന്നില്ല. തുടർന്ന് വാക്കേറ്റം ഉണ്ടായി. കളക്ടർ എത്തിയാൽ മാത്രമെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കൂ എന്ന് വിശ്വാവികൾ പറഞ്ഞു.
സംഭവത്തെ തുടർന്ന് മാറാട് പോലീസ് സ്റ്റേഷനിൽ വെച്ച് സർവകക്ഷിയോഗം നടത്തി. പൊലീസിന്റെ ഭാഗത്ത് നിന്ന് കർശന നടപടി ഉണ്ടാകും എന്ന് പൊലീസ് ഉറപ്പു നൽകി. തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണം എന്നും പൊലീസ് പറഞ്ഞു.രാഷ്‌ട്രീയ മത സമുദായിക രംഗത്തെ പ്രതിനിധികൾ സർവകക്ഷിയോഗത്തിൽ പങ്കെടുത്തു.
ആദ്യ ഘട്ടത്തിൽ പ്രതി നവാസ് മാനസിക രോഗി ആണെന്നു പൊലീസ് ചിത്രീകരിച്ചിരുന്നു. പിന്നീട് അത് തിരുത്തിയ പൊലീസ് പിടികൂടുന്ന സമയത്ത് പ്രതി കാണിച്ച അക്രമ സ്വഭാവം കണ്ടത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് വിശദീകരിച്ചു.















