കോഴിക്കോട്: വാറ്റ് ചാരായവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും സുഹൃത്തും അറസ്റ്റിൽ. പയ്യോളി മണ്ഡലം പ്രസിഡന്റായ രഞ്ജിത് ലാൽ, അഭിലാഷ് എന്നിവരാണ് പിടിയിലായത്. മകളുടെ പിറന്നാൾ ആഘോഷത്തിന് സുഹൃത്തുക്കൾക്ക് വേണ്ടി മദ്യം വാങ്ങാൻ പോയ സമയത്താണ് ഇയാൾ എക്സൈസിന്റെ വലയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലത്തെത്തിയത്. തുടർന്ന് സംശയാസ്പദമായി കണ്ടതോടെ എക്സൈസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. മൂന്ന് ലിറ്റർ ചാരായം, 50 ലിറ്റർ വാഷ്, 30 ലിറ്റർ സ്പെന്റ് വാഷ് എന്നിവയാണ് പിടികൂടിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















