കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മിഗ്വേൽ ഉറിബേയ്‌ക്ക് വെടിയേറ്റു. തലസ്ഥാനമായ ബൊഗോട്ടയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് അദ്ദേഹത്തിന്റെ തലയ്‌ക്കും ചുമലിനും വെടിയേറ്റത്. പാർക്കിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ഇതുകേട്ടതോടെ പ്രവർത്തകർ പരിഭ്രാന്തരായി ഓടുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാമായിരുന്നു.
അനുയായികൾക്ക് ഇടയിൽ നിന്നാണ് വെടിവച്ചത്. ഒരു യുവാവിനെ പിടികൂടിയിട്ടുണ്ട്. 39-കാരനായ സെനറ്റർ പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് ഡെമോക്രാറ്റിക് സെന്റർ പാർട്ടിയുടെ നേതാവാണ്. മുൻ പ്രസിഡന്റ് അൽവാരോ ഉറിബേയാണ് സ്ഥാപക നേതാവ്. അക്രമത്തെ അപലപിച്ച കൊളംബിയൻ ഭരണകൂടം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
തലമുഴുവൻ ചോരയൊലിച്ച് ഉറിബേ കുഴഞ്ഞു വീഴുന്നതും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതും വീഡിയോയിൽ കാണാം. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വെളിപ്പെടുത്താൻ സർക്കാർ തയാറായില്ല. മാദ്ധ്യമപ്രവർത്തകയായിരുന്ന ഡയാന ടർബേയുടെ മകനാണ് മിഗ്വേൽ. ഡയാനയെ ലഹരിമരുന്ന മാഫിയയുടെ തലവനായിരുന്ന പബ്ലോ എസ്കോബാറിന്റെ സംഘം തട്ടിക്കൊണ്ടുപോവുകയും അവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
Colombian presidential candidate Miguel Uribe Turbay shot in the head in Bogotá’s Modelia neighborhood, Fontibón, during a campaign event. Attacked by unknown gunman, he’s in critical condition. #Colombia_shooting pic.twitter.com/9ZOfRR9qfF
— GeoTechWar (@geotechwar) June 8, 2025















