തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര അടുത്തിടെയാണ് വിവാഹിതയായത്. ബിജെഡിയുടെ മുതിർന്ന നേതാവ് പിനാകി ശർമയാണ് അവരുടെ ഭർത്താവ്. ഇരുവരും രഹസ്യമായി ജർമനിയിൽ വച്ചായിരുന്നു വിവാഹം നടത്തിയത്. ഇതിനിടെ ഇരുവരും ആസ്വദിച്ച് ഡാൻസ് കളിക്കുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. രാത് കേ ഹംസഫർ എന്ന ഗാനത്തിനായിരുന്നു തൃണമൂൽ എംപിയുടെ ഡാൻസ്. ജർമനിയിലെ വിവാഹാഘോഷത്തിനിടെയുള്ള വീഡിയോ മൊയ്ത്രയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.
ബംഗാളിലെ കൃഷ്ണ നഗർ മണ്ഡലത്തിലെ എംപിയാണ് മഹുവ മൊയ്ത്ര.മേയ് 30നായിരുന്നു ഇവരുടെ വിവാഹം. ഒഡിഷയിലെ പുരി മണ്ഡലത്തിൽ എംപിയായിരുന്നു പിനാകി മിശ്ര. ഇൻവെസ്റ്റ്മെന്റ് ബാങ്കറായി കരിയർ ആരംഭിച്ച മഹുവ പിന്നീട് രാഷ്ട്രീയത്തിലേക്ക് വരികെയായിരുന്നു. സുപ്രീം കോടതിയിലെ അഭിഭാഷകനും രാഷ്ട്രീയ നേതാവുമാണ് പിനാകി മിശ്ര. ഇരുവരും തമ്മിൽ 15 വയസിന്റെ പ്രായ വ്യത്യാസമുണ്ട്.
TMC MP #MahuaMoitra shares video dancing with hubby Pinaki Misra at their wedding ceremony in Germany pic.twitter.com/tpGRzXhPye
— Indrajit Kundu | ইন্দ্রজিৎ (@iindrojit) June 8, 2025















