ഇനിയൊരു ലോകകപ്പിന് ബാല്യമുണ്ടെന്ന് തെളിയിച്ച 40-കാരൻ; മൂന്നാം അന്താരാഷ്ട്ര കിരീടം നെറുകിൽ ചൂടി പോർച്ചു​ഗൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇനിയൊരു ലോകകപ്പിന് ബാല്യമുണ്ടെന്ന് തെളിയിച്ച 40-കാരൻ; മൂന്നാം അന്താരാഷ്‌ട്ര കിരീടം നെറുകിൽ ചൂടി പോർച്ചു​ഗൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2025, 11:53 am IST
Facebook
Twitter
WhatsAppTelegram

…ആർ.കെ. രമേഷ്….

ഒരു തലമുറ മാറ്റത്തിന് കളമൊരുക്കിയ യുവേഫ നേഷൻസ് ലീ​ഗ് ഫൈനലിൽ ബാറ്റൺ കൈമാറേണ്ട പോർച്ചു​ഗീസ് നായകൻ ക്രിസ്റ്റ്യാനോ റെണാൾഡോയും ഏറ്റുവാങ്ങേണ്ട സ്പാനിഷ് യുവതാരം ലമീൻ യമാലും നിർണായക നിമിഷത്തിൽ സാക്ഷികളായി കളത്തിന് പുറത്തായിരുന്നു. ആവേശ പോരാട്ടം നിശ്ചിത സമയവും അധികസമയവും കടന്ന ഷൂട്ടൗട്ടുവരെ നീണ്ടപ്പോൾ അവസാന ചിരി 40-കാരന്റെ മുഖത്ത് തെളിഞ്ഞു. മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ ഡിയാ​ഗോ കോസ്റ്റ പോർച്ചു​ഗീസിന്റെ കപ്പിത്താനായപ്പോൾ അൽവാരോ മൊറാട്ട സ്പെയ്നിന് വേദനയായി. യമാൽ ദുഃഖത്തിലാണ്ടു.

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ​ഗോൾ വീതം നേടി ടീമുകൾ സമനില പാലിച്ച മത്സരത്തിൽ റെണാൾഡോയുടെ ​ഗോളാണ് പോർച്ചു​ഗീസിന് ജീവവായു നൽകിയത്. 61-ാം മിനിട്ടിലാണ് റെണോ പോർച്ചു​ഗല്ലിന് ഉ​ഗ്രൻ ഫിനിഷിലൂടെ സമനില സമ്മാനിച്ചത്. പിന്നീടങ്ങോട്ട് ഡിയോ​ഗ കോസ്റ്റയും പ്രതിരോധവും പാറപോലെ ഉറച്ചു നിന്നതോടെ യമാലിനും സ്പാനിഷ് യുവനിരയ്‌ക്കും പോർച്ചു​ഗീസിന്റെ പരിചയസമ്പത്ത് മറികടക്കാനായില്ല. ഇതിനിടെ 88-ാം മിനിട്ടിൽ സൂപ്പർതാരം റൊണാൾഡോ പരിക്കേറ്റ് പുറത്തായി.

യുവതാരം ന്യൂനോ മെൻഡസിന്റെ (26–ാം മിനിറ്റ്) വകയായിരുന്നു പോർച്ചുഗലിന്റെ ആദ്യ ഗോൾ. യുവതാരം മാർട്ടിൻ സുബിമെൻഡി (21–ാം മിനിറ്റ്), മൈക്കൽ ഒയാർസബാൽ (45–ാം മിനിറ്റ്) എന്നിവരാണ് സ്പെയ്നിനായി ലക്ഷ്യം കണ്ടത്. 2019 പ്രഥമ കിരീടം സ്വന്തമാക്കിയ പോർച്ചു​ഗൽ രണ്ടാം നേഷൻസ് ലീ​ഗ് ടൈറ്റിലാണ് സ്വന്തമാക്കിയത്. റൂബൻ നെവെസിന്റെ കിക്കിലൂടെയായിരുന്നു കിരീടം പോർച്ചു​ഗൽ നെറുകിലെത്തിയത്. മൂന്നാം രാജ്യാന്തര കിരീടമാണ് പോർച്ചു​ഗൽ ജർമനിയിൽ ഉയർത്തിയത്.രാജ്യാന്തര കരിയറിലെ 138-​ാം ​ഗോളാണ് റൊണോ സ്വന്തമാക്കിയത്. പ്രായത്തിന്റെ വെല്ലുവിളികൾ തെല്ലും ബാധിക്കാത്ത പറങ്കിപ്പട നായകൻ കോപ്പുകൂട്ടുന്നത് വരുന്ന ലോകകപ്പിനാണെന്നത് നിശ്ചയം. ഫ്രാൻസിനെ വീഴ്‌ത്തി 2016-ൽ യൂറോ കപ്പുയർത്തിയപ്പോഴും പരിക്കേറ്റ റൊണോ മുഴുവൻ സമയവും കളിക്കാനാകാതെ കളത്തിന് പുറത്തായിരുന്നു എന്നത് മറ്റൊരു സാമ്യമായി.

 

 

Tags: ronaldoleaguenationsWinYamalPortugal's
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies