ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. 14 ദിവസത്തേക്കാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽവിട്ടത്. ജൂൺ 23-വരെ ജ്യോതി മൽഹോത്ര കസ്റ്റഡിയിൽ തുടരും. പാകിസ്ഥാന് ചാരവൃത്തി ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.
കഴിഞ്ഞയാഴ്ച പാകിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തിനൽകിയ യൂട്യൂബർ ജസ്ബീർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് ജ്യോതിയുമായി അടുത്ത ബന്ധമുണ്ടെന്ന് ചോദ്യംചെയ്യലിൽ തെളിഞ്ഞിരുന്നു. ഇതുകൂടി കണക്കിലെടുത്തായിരിക്കും ജ്യോതി മൽഹോത്രയെ വീണ്ടും വിശദമായി ചോദ്യംചെയ്യുക.
പഞ്ചാബ് സ്വദേശിയും പ്രമുഖ യൂട്യൂബറുമാണ് ജസ്ബീർ സിംഗ്. പാകിസ്ഥാൻ രഹസ്വാന്വേഷണ വകുപ്പിലെ ഉദ്യോഗസ്ഥനായ ഷാക്കിറുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. പാകിസ്ഥാനിലെ മുൻ പൊലീസ് ഉദ്യോഗസ്ഥന് ഇയാൾ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.















