വാഷിംഗ്ടൺ: പാകിസ്ഥാനിൽ 45 ശതമാനം പേർ ദാരിദ്ര്യത്തിലാണെന്ന് ലോകബാങ്ക് റിപ്പോർട്ട്. കഴിഞ്ഞാഴ്ചയാണ് ദാരിദ്ര്യ രേഖയുടെ പരിധി പരിഷ്കരിച്ച് ലോകബാങ്ക് റിപ്പോർട്ട് തയ്യാറാക്കിയത്. ദാരിദ്ര്യരേഖയുടെ പരിധി മൂന്ന് ഡോളറായി ലോകബാങ്ക് ഉയർത്തി.
2024-25 കാലത്ത് പാകിസ്ഥാനിൽ 19 ലക്ഷം ആളുകൾ കൂടി ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണു. 16.5 ശതമാനം പേർ കടുത്ത ദാരിദ്ര്യത്തിലാണെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടി.
എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ വലിയ മുന്നേറ്റമാണ് കാഴ്ച വച്ചത്. 2011-12 ൽ 27.1 ശതമാനമായിരുന്നു ദാരിദ്ര്യ നിരക്ക്. എന്നാൽ പത്ത് വർഷം കൊണ്ട് ഇത് 5.3 ശതമാനമായി കുത്തനെ കുറഞ്ഞു. ഈ കാലേയളവിൽ 17 കോടിയാളുകളാണ് കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത്.
ഐഎംഎഫ് അടക്കമുള്ള ആഗോള സംഘടനകളുടെ ധനസഹായം കൊണ്ട് മുന്നോട്ടു പോകുന്ന രാജ്യമാണ് പാകിസ്താൻ. ദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യവച്ചാണ് ഇവർ പണം നൽകുന്നത്. എന്നാൽ ഈ തുക ഭീകരവാദത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് ആരോപണം ലോകവേദികളിൽ ഇന്ത്യ ഉന്നയിച്ചിരുന്നു. ഫണ്ടിന്റെ ദുരൂപയോഗം ലോകബാങ്കിനും ഐഎംഎഫിന് മുന്നിലും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യയുടെ ആരോപണം ശരിവയ്‌ക്കുന്നതാണ് ലോകബാങ്കിന്റെ കണ്ടെത്തൽ.















