നിലമ്പൂർ : പന്നിക്കെണിയിൽ നിന്നുള്ള ഷോക്കേറ്റ് അനന്തു എന്ന വിദ്യാർത്ഥി മരണമടഞ്ഞ സംഭവത്തിൽ വനം വകുപ്പ് മന്ത്രിയുടെ ഗൂഡാലോചന പ്രസ്‍താവനക്കെതിരെ സിപിഐ.
സംഭവത്തിൽ വനം വകുപ്പ് മന്ത്രി ഗൂഡാലോചന ആരോപണം ഉന്നയിച്ചത് എന്ത് കൊണ്ടെന്ന് അറിയില്ല എന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം പ്രകാശ് ബാബു പറഞ്ഞു . അത്തരത്തിലുള്ള തെളിവുകൾ മന്ത്രിയുടെ കയ്യിൽ ഉണ്ടോ എന്ന് അറിയില്ല. ഇപ്പോൾ രാഷ്‌ട്രീയ ഗൂഢാലോചന എന്ന് പറയാൻ ഇപ്പോൾ താൻ ഇല്ല എന്നും പ്രകാശ ബാബു പറഞ്ഞു.
ജനങ്ങൾക്ക് സുരക്ഷ കിട്ടുന്നില്ലെന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത് എന്നും സർക്കാർ ശക്തമായ നടപടി എടുക്കണം പ്രകാശ് ബാബു ആവശ്യപ്പെട്ടു. ഉണ്ടായ സംഭവം ദാരുണമായ സംഭവം ആണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ് എന്ന വാദവുമായി എ കെ ശശീന്ദ്രൻ രംഗത്തെത്തിയിരുന്നു.















