കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും നാദിർഷയും ഒരുമിക്കുന്ന പുതിയ ചിത്രം മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴിയുടെ ചിത്രീകരണം ആരംഭിച്ചു. തൊടുപുഴ മണക്കാടാണ് ഷൂട്ടിംഗ് ആരംഭിച്ചത്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി എന്ന മലയോര കാർഷിക ഗ്രാമത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി എന്ന പേരിൽ സൂചിപ്പിക്കുന്നതു പോലെ തന്നെ പല മാജിക്കുകളും, കൗതുകങ്ങളും ഒരുക്കിയാണ് നാദിർഷ കടന്നു വരുന്നത്.
ലളിതമായ ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്തും, സംവിധായകനുമായ ദിലീഷ് നായർ ഭദ്രദീപം തെളിയിച്ചു.നിർമ്മാതാവ് അഷറഫ് പിലാക്കൽ സ്വിച്ചോൺ കർമം നിർവഹിക്കുകയും പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാ യിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.
കഞ്ഞിക്കുഴി ഗ്രാമത്തിലെ സാധാരണക്കാരനായ അയോൺ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. മാജിക്കൽ റിയലിസമെന്ന ജോണറിലൂടെ ഒരു ഫാമിലി ഹ്യൂമർ, ഫാന്റെസി ചിത്രമാണ് നാദിർഷ ഒരുക്കുന്നത്.
ജീവിതത്തിൽ ചില പ്രത്യേക സ്വഭാവ വിശേഷങ്ങൾക്കുടമയായ അയോൺ എന്ന കഥാപാത്രത്തെ വിഷ്ണു ഉണ്ണികൃഷ്ണനാണ് അവതരിപ്പിക്കുന്നത്. അക്ഷയ ഉദയകുമാറും മീനാക്ഷി ദിനേശുമാണ് നായികമാർ.പാലക്കാട് മുണ്ടൂർ സ്വദേശിനിയായ അക്ഷയ ലൗ ടു ഡേഎന്ന തമിഴ് ചിത്രത്തിലെ നായികയായിരുന്നു അക്ഷയ.
സിദ്ധാർത്ഥ് ഭരതൻ, ഹരിശീ അശോകൻ, ജോണി ആൻ്റണി . ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, അഷറഫ് പിലാക്കൽ, ബോബി കുര്യൻ, ബിജുക്കുട്ടൻ, ശാന്തിവിള ദിനേശ്,അബിൻ ബിനോ, ഷമീർ ഖാൻ, അരുൺപുനലൂർ, മാസ്റ്റർ സുഫിയാൻ പൂജ മോഹൻരാജ്, ,മനിഷ.കെ.എസ്, ആലീസ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ആകാശ് ദേവ് പുതിയ തിരക്കഥാകൃത്തിനേയും നാദിർഷ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു.
സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ അഞ്ച് ഗാനങ്ങളുണ്ട്.
സന്തോഷ് വർമ്മ, ബി.കെ. ഹരിനാരായണൻ, രാജീവ് ആലുങ്കൽ,
രാജീവ് ഗോവിന്ദ്, യദുകൃഷ്ണൻ ആർ.എന്നിവരുടേതാണു ഗാനങ്ങൾ
നാദിർഷയുടേതാണു സംഗീതം.പശ്ചാത്തല സംഗീതം – മണികണ്ഠൻ അയ്യപ്പ .
ഛായാഗ്രഹണം – സുജിത് വാസുദേവ്.എഡിറ്റിംഗ് – ജോൺ കുട്ടി.കലാസംവിധാനം. എം. ബാവ.















