തിരുവനന്തപുരം: പറയാനൊന്നും കിട്ടിയില്ലെങ്കിൽ ജാതിക്കാർഡ് ഉപയോഗിക്കുന്നത് ചീപ്പ് പരിപാടിയാണെന്ന് ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. തനിക്ക് ജാതി വേർതിരിവ് ഉണ്ടെങ്കിൽ അവരെ ജോലിക്ക് പോലും എടുക്കില്ലായിരുന്നെന്നും വിവരമറിഞ്ഞ് മാനസികനില തെറ്റിയ സമയത്താണ് അവരെ ഫോണിൽ വിളിച്ചതെന്നും ദിയ യൂട്യൂബ് വീഡിയോയിൽ പറയുന്നു.
പെൺകുട്ടികളല്ലേ എന്ന് വിചാരിച്ചാണ് അവരുടെ പേരുകൾ പുറത്തുവിടാതിരുന്നത്. അവരുടെ ഭാവി നശിപ്പിക്കണ്ടെന്ന് വിചാരിച്ചു. അവർ തെറ്റ് സമ്മതിക്കുക എന്നതായിരുന്നു നമ്മുടെ ആവശ്യം. എത്ര രൂപയാണ് അവർ തട്ടിയെടുത്തതെന്നും അറിയണമായിരുന്നു. ഒരു തെളിവും പുറത്തുവിട്ടില്ല.
ഞാൻ ഫോൺ വിളിച്ചതിന്റെ റെക്കോർഡ് അവർ പുറത്തുവിട്ടിരുന്നല്ലാേ. അവർ തന്നെയാണ് അവരുടെ മുഖം പുറത്താക്കിയത്. പിന്നെ നമ്മളെന്തിനാണ് പുറത്തുവിടാതെ ഇരിക്കുന്നത്. മനസ് വിഷമിച്ച് മാനസികനില തെറ്റിയ അവസ്ഥയിലാണ് ഫോൺകോൾ ചെയ്തത്. ഇത്രയുംനാൾ മാന്യമായാണ് ഞാൻ അവരോട് പെരുമാറിയത്.
ചേച്ചി ടാക്സ് വെട്ടിക്കാനല്ലേ നമ്മളോട് പറഞ്ഞത്, അത്രയല്ലേ നമ്മൾ ചെയ്തുള്ളൂ എന്ന് വേണമെങ്കിൽ അവർക്ക് അപ്പോൾ ചോദിക്കാമായിരുന്നു. ഒരു പോയിന്റും പറയാൻ ഇല്ലെങ്കിൽ ജാതിയല്ല ഉപയോഗിക്കേണ്ടത്. ജാതിയാണ് പ്രശ്നമെങ്കിൽ അവരെ ജോലിക്ക് എടുക്കില്ലായിരുന്നെന്നും ദിയ പറഞ്ഞു.