ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ ഹൈ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ എട്ടുപേർ കൊല്ലപ്പെട്ടതായി വിവരം. കുട്ടികളും ജീവനക്കാരും ഉൾപ്പടെയുള്ളവരാണ് മരിച്ചത്. അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. വെടിയൊച്ച കേട്ട അധികൃതരാണ് പൊലീസ് സംഘത്തെ വിവരം അറിയിച്ചത്. പ്രാദേശിക സമയം രാവിലെ പത്തോടെയാണ് ആക്രമണം. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ചില ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുണ്ട്.
ബോർഗിലെ സ്കൂളിൽ നിന്ന് കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിയന്നയിൽ നിന്ന് തെക്ക്പടിഞ്ഞാറ് മാറി 200 കിലോ മീറ്റർ അകലെ ഗ്രാസ് സിറ്റിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് ലക്ഷത്തോളം പേർ അതിവസിക്കുന്ന ഗ്രാസ് ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമാണ്.
So sad. Crime, crime.. People went crazy.
🔴 AUSTRIA :📹MASS SHOOTING AT
BORG Dreierschützengasse HIGH SCHOOL IN GRAZ CITYAt least 8 people killed, dozens injured.
The shooter killed himself.#Ultimahora #MassShooting #Tiroteo #Schussangriff pic.twitter.com/AdcGugVAdF— LW World News (@LoveWorld_Peopl) June 10, 2025















