വന്ദേ ഭാരത് കശ്മീരിന് ലഭിച്ച വരദാനമെന്ന് ഫാറൂഖ് അബ്ദുള്ള; ട്രെയിൻ യാത്രയിൽ കണ്ണീരണിഞ്ഞ് നാഷണൽ കോൺഫറൻസ് നേതാവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വന്ദേ ഭാരത് കശ്മീരിന് ലഭിച്ച വരദാനമെന്ന് ഫാറൂഖ് അബ്ദുള്ള; ട്രെയിൻ യാത്രയിൽ കണ്ണീരണിഞ്ഞ് നാഷണൽ കോൺഫറൻസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 04:09 pm IST
FacebookTwitterWhatsAppTelegram

കശ്മീർ താഴ്‌വരയിലേക്കുള്ള ട്രെയിൻ സർവീസ് ടൂറിസത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ഉത്തേജിപ്പിക്കുമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് (NC) പ്രസിഡന്റുമായ ഡോ. ഫാറൂഖ് അബ്ദുള്ള. ശ്രീനഗറിൽ നിന്ന് കത്രയിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“താഴ്‌വരയിലെ ജനങ്ങൾക്ക് ഇത് വിശ്വസനീയമായ ഒരു ഗതാഗത ലിങ്കാണ്. ശ്രീനഗറിനും ജമ്മുവിനും ഇടയിലുള്ള റോഡ് ചിലപ്പോൾ അടച്ചിടാറുണ്ട്, വിമാനക്കമ്പനികൾ വിലകൾ വർദ്ധിപ്പിച്ച് ജനങ്ങളെ വഞ്ചിക്കാറുണ്ട്. ഈ ട്രെയിൻ വരുന്നതോടെ ആളുകൾക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. കശ്മീരിലെ ഹോർട്ടികൾച്ചർ മേഖലയ്‌ക്കും ഇത് ഗുണം ചെയ്യും, കാരണം ഉൽപ്പന്നങ്ങൾ വേഗത്തിൽ വിപണികളിൽ എത്തും”, അദ്ദേഹം പറഞ്ഞു.

ട്രെയിൻ ചെനാബ് പാലം കടന്നപ്പോൾ തന്റെ കണ്ണുകൾ ഈറനണിഞ്ഞതായി നാഷണൽ കോൺഫറൻസ് നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ” ജമ്മു കശ്മീരിനെ മുഴുവൻ രാജ്യവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ സമ്മാനമാണിത്. ചെനാബ് പാലം കടക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ഒടുവിൽ, കശ്മീരിൽ നിന്ന് ട്രെയിനിൽ രാജ്യത്തേക്ക് യാത്ര ചെയ്യാൻ കഴിയുന്ന ദിവസം വന്നിരിക്കുന്നു. ഈ പാലം നിർമ്മിച്ച എല്ലാ തൊഴിലാളികളെയും എഞ്ചിനീയർമാരെയും ഞാൻ അഭിനന്ദിക്കുന്നു,” ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

#WATCH | Srinagar, J&K: National Conference chief Farooq Abdullah travels on the Vande Bharat train from Nowgam Railway Station to Katra.

He says, “This train will increase not just our tourism but trade as well. Our products will reach Kanniyakumari, Patna, Kolkata, Mumbai,… pic.twitter.com/aQNkyBxTBw

— ANI (@ANI) June 10, 2025

കഴിഞ്ഞയാഴ്ചയാണ് കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. വന്ദേഭാരത്തിൽ ശ്രീനഗറിൽ നിന്ന് കത്രയിലെത്താൻ മൂന്ന് മണിക്കൂർ മതിയാകും. കത്രയിൽ നിന്ന് കശ്മീർ താഴ്‌വരയിലേക്കുള്ള റെയിൽവേ ലിങ്കിൽ 37 തുരങ്കങ്ങളും നിരവധി പാലങ്ങളുമുണ്ട്, അതിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽവേ പാലവും ഉൾപ്പെടുന്നു.

Tags: Farooq AbdullahVande Bharat Trainpm modiKashmir TourismNational Conference (NC) president
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies