മധുവിധുവിനിടെ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സോനവും കാമുകൻ രാജ് കുശ്വാഹയും കണ്ടുമുട്ടിയത് യുവതിയുടെ പിതാവിന്റെ ഫാക്ടറിയിൽ. സോനത്തിന്റെ പിതാവ് ദേവി സിംഗിന്റെ പ്ലൈവുഡ് ഫാക്ടറിയിലെ സുപ്പർവൈസറായിരുന്നു രാജ് കുശ്വാഹ. 12-15 കോടിവരെ വാർഷിക ടേണോവറുള്ള ഫാക്ടറിയായിരുന്നു ഇത്.
ഇവിടെ എച്ച്ആർ പ്രൊഷണലായി ജോലി നോക്കുകയായിരുന്നു സോനം. പ്രതിമാസം 20,000 രൂപയായിരുന്നു യുവാവിന്റെ ശമ്പളം. ഒരുമിച്ച് ജോലി ചെയ്യുമ്പോൾ മൊട്ടിട്ട പ്രണയമാണ്, പോകേ പോകേ ദൃഢമായത്. എന്നാൽ യുവതിയുടെ കുടുംബം പ്രണയബന്ധം നിഷേധിക്കുന്നു.
കുശ്വാഹ, രാജ രഘുവംശിയുടെ സംസ്കാര ചടങ്ങുകൾക്കിടെ സോനത്തിന്റെ പിതാവിനെ ആശ്വസിപ്പിക്കാനുമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. രാജ രഘുവംശി കുടുംബത്തിനൊപ്പം ട്രാൻസ്പോർട്ട് ബിസിനസായിരുന്നു ചെയ്തിരുന്നത്. 8-10 കോടി വരെ വാർഷിക വിറ്റുവരവുള്ള ബിസിനസായിരുന്നു ഇത്. മേയ് 13ന് ഈസ്റ്റ് ഖാസി ഹില്ലിൽ നിന്നാണ് ദമ്പതികളെ കാണാനാകുന്നത്.
എന്നാൽ ഇവിടെ വച്ച് വാടക കൊലയാളികൾക്ക് എല്ലാ സാഹചര്യവും ഒരുക്കി നൽകിയത് സോനമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. യുവാവിനെ കൊന്ന് മലയിടുക്കിൽ തള്ളാൻ യുവതി ആക്രോശിച്ചതായും പൊലീസ് പറഞ്ഞു. കൊലയാളികൾ ഇവരെ പിന്തുടർന്നു. കുശ്വാഹ അണിയറയിൽ കാര്യങ്ങൾ നിയന്ത്രിച്ചെന്നും പൊലീസ് പറയുന്നു.















