ദിസ്പൂർ: പഹൽഗാം ആക്രമണത്തിന്പിന്നാലെ സോഷ്യൽ മീഡിയയിൽ ഹിന്ദു-വിരുദ്ധ പോസ്റ്റുകളിട്ടവർക്കെതിരെ നടപടി കടുപ്പിച്ച് അസം സർക്കാർ. മത വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ച 92 പേരെയാണ് ഇതുവരെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റ് പങ്കിട്ട ലഖിംപൂർ സ്വദേശി സാബികുൽ ഇസ്ലാമിനെയും കൃഷ്നഭഗവാനെയും രുക്മിണീ ദേവിയെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ദുലാൽ ബോറ എന്ന യുവവൈനെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
“ഹിന്ദു വിരുദ്ധർ പിടിയിലായി! നടപടികൾ തുടരുന്നു…. ആകെ 92 കുറ്റവാളികൾ ജയിലിൽ”, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എക്‌സിൽ പോസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി രാജ്യദ്രോഹികൾക്കെതിരായ നടപടികൾ തുടരുമെന്നും ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യാ വിരുദ്ധ, പാകിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെയാണ് പൊലീസ് നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെയും ഭീകരരെയും ന്യായീകരിച്ച പ്രതിപക്ഷ എഐയുഡിഎഫ് എംഎൽഎ അമിനുൾ ഇസ്ലാമിനെ നേരത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾക്കെതിരെ ദേശീയ സുരക്ഷാ നിയമ (NSA) പ്രകാരം കേസെടുത്തിട്ടുണ്ട്.















