ചെന്നൈ : പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. വിരുദുനഗറിലെ കരിയപട്ടിക്ക് സമീപത്താണ് സംഭവം. തൊഴിലാളികൾ മരിച്ചത്. സംഭവസമയത്ത് എട്ട് പേരാണ് സ്ഥലത്തുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരാണ് പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചത്.
മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. കരിയപട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















