ന്യൂഡൽഹി: കേരളതീരത്തെ പുറം കടലിൽ തീപിടിച്ച ചരക്കുകപ്പൽ വാൻ ഹായ് 503 ൽ നിന്നും ജീവനക്കാരെ സുരക്ഷിതമായി തീരത്തെത്തിച്ച ഇന്ത്യൻ നാവികസേനയ്‌ക്കും തീരസംരക്ഷണ സേനയ്‌ക്കും നന്ദി അറിയിച്ച് തായ്‌വാൻ. കാണാതായ ക്രൂ അംഗങ്ങൾ സുരക്ഷിതമായി തിരിച്ചെത്താനും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും തായ്‌വാൻ സർക്കാർ എക്‌സിൽ പങ്കയുവച്ച പോസ്റ്റിൽ പറഞ്ഞു.
അതേസമയം സിംഗപ്പൂർ പതാകയുള്ള കണ്ടെയ്നർ കപ്പലിലെ തീപിടുത്തം നിയന്ത്രിക്കാൻ ഇന്ത്യൻ തീരസംരക്ഷണ സേന ശ്രമങ്ങൾ തുടരുകയാണ്. കപ്പലിലെ 2 ജീവനക്കാരിൽ 18 പേരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.
കൊളംബോയിൽ നിന്ന് നവ ഷെവയിലേക്കുള്ള യാത്രാമധ്യേയാണ് എംവി വാൻ ഹെയ് 503 എന്ന കപ്പലിന്റെ ഡെക്കിനടിയിൽ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ നാല് പേരെ കാണാതാവുകയും അഞ്ച് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ചരക്ക് കൊണ്ടുപോവുകയായിരുന്നു കണ്ടെയ്‌നർ കപ്പലിൽ എട്ട് ചൈനക്കാർ, ആറ് തായ്‌വാൻകാർ, അഞ്ച് മ്യാൻമർകാർ, മൂന്ന് ഇന്തോനേഷ്യക്കാർ എന്നിവരുൾപ്പെടെ 22 ജീവനക്കാരുണ്ടായിരുന്നു.















