ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ലോർഡ്സിൽ തുടക്കമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു. 11 ഓവറുകൾ പിന്നിടുമ്പോൾ 26-2 എന്ന നിലയിലാണ് കങ്കാരുക്കൾ. ഉസ്മാൻ ഖ്വാജയുടെയും (0) കാമറോൺ ഗ്രീനിന്റെയും 4 (3 ) വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. കാഗിസോ റബാഡയാണ് ഇരുവരെയും പുറത്താക്കിയത്. 29 പന്തിൽ 14 റൺസുമായി മാർനസ് ലെബുഷെയ്‌നും 15 പന്തിൽ 5 റൺസുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.
ടീം ഓസ്‌ട്രേലിയ: ഉസ്മാൻ ഖവാജ, മാർനസ് ലെബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, ബ്യൂ വെബ്‌സ്റ്റർ, അലക്സ് കാരി (wK), പാറ്റ് കമ്മിൻസ് (c), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം, റയാൻ റിക്കൽടൺ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ടെംബ ബാവുമ (c), ഡേവിഡ് ബെഡിംഗ്ഹാം, കൈൽ വെറെയ്‌നെ (WK), വിയാൻ മൾഡർ, മാർക്കോ ജാൻസൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.















