സോഷ്യൽ മീഡിയ ഇൻസ്ഫ്ലുളവസറായ യുവതിയുടെ മരണത്തിൽ പൊലീസ് അന്വേഷണം. കമൽ കൗർ എന്ന യുവതിയെയാണ് ബുധനാഴ്ച രാത്രി ലുഥിയാന ആദേശ് മെഡിക്കൽ യൂണിവേഴ്സിറ്റിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ 3.83 പേർ പിന്തുടരുന്ന ഇവർ റീലുകളിലൂടെയാണ് പ്രശസ്തയായത്. അടുത്തിടെ ഓൺലൈനിൽ അശ്ലീല ഭാഷ ഉപയോഗിച്ചതിന് വിവാദത്തിലായിരുന്നു.
മറ്റെവിടയോ വച്ച് കൊലപ്പെടുത്തിയ ശേഷം യുവതിയെ കാറിൽ ഇവിടെ കൊണ്ടിട്ടതാകാമെന്നാണ് പൊലീസിന്റെ സംശംയം. യൂണിവേഴ്സിറ്റിയുടെ പാർക്കിംഗ് ഏരിയയിലായിരുന്നു കാർ കിടന്നത്. കാറിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ആളുകൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി പരിശോധിക്കുമ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. കാറിന്റെ രജിസ്ട്രേഷൻ പരിശോധിച്ചതിലൂടെ യുവതിയെ തിരിച്ചറിഞ്ഞു. ഫൊറൻസിക് സംഘം പരിശോധ നടത്തുമെന്ന് ബതിൻഡയിലെ എസ്എസ്പി അംനീത് കൊണ്ടൽ പറഞ്ഞു. ദുരൂഹതയുള്ള ചില കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാെലപാതകിക്ക് വേണ്ടിയുള്ള തെരച്ചിൽ പെലീസ് ആരംഭിച്ചു.
View this post on Instagram
“>
View this post on Instagram















