ഇന്ത്യയെ അധിക്ഷേപിച്ചുള്ള പരാമർശത്തിൽ വീണ്ടും വിവാദത്തിലായി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. വളർച്ചയിലും വികസനത്തിലും പാകിസ്ഥാൻ ഇന്ത്യയെക്കാൾ പത്തുവർഷം പിന്നിലാണെന്നും പാകിസ്ഥാന് ഒപ്പം എത്തുന്നത് ഇന്ത്യ സ്വപ്നം കാണുകയാണെന്നുമായിരുന്നു പരാമർശം. ഇതാണ് താരത്തെ വീണ്ടും എയറിലാക്കിയത്. വ്യാപകമായ ട്രോളും പരിഹാസവുമാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
“ഇന്ത്യ ഇപ്പോഴും പാകിസ്ഥാനെക്കാൾ പത്തുവർഷം പിന്നിലാണ്. നമ്മളെ തോൽപ്പിക്കുന്നതും നമുക്കൊപ്പം എത്തുന്നതുമാണ് അവർ സ്വപ്നം കാണുന്നത്. ലോകത്ത് അതിവേഗം വളരുന്നൊരു രാജ്യമാണ് പാകിസ്ഥാൻ. അതിനൂതനമായ സാങ്കേതിക വിദ്യയുടെ കെട്ടുറപ്പും അതിന് പാകിസ്ഥാനുണ്ട്. ക്രിക്കറ്റിലും നെഞ്ചുറപ്പിലും സാങ്കേതിക വിദ്യയിലും നമ്മളാണ് മുന്നിൽ. ഇന്ത്യയെ നമ്മുടെ ശത്രുവെന്ന് വിളിക്കുന്നതു പോലും പാകിസ്ഥാനെ അപമാനിക്കുന്നതിന് തുല്യമാണ്. — എന്നായിരുന്നു അഫ്രീദിയുടെ പരാമർശം.
നേരത്തെ പഹൽഗാം ഭീകാരാക്രമണത്തിലും ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച് അഫ്രീദി രംഗത്തുവന്നിരുന്നു. ഇന്ത്യയാണ് സ്വന്തം പൗരന്മാരെ കൊലയ്‌ക്ക് കൊടുത്തതെന്നായിരുന്നു മുൻ താരം അധിക്ഷേപിച്ചത്.















