അഹമ്മദബാദ്: സ്ഥിതിഗതികൾ നേരിച്ച് വിലയിരുത്താൻ ആകാശദുരന്തം നടന്ന ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ആത്മധൈര്യം പകരാൻ അഹമ്മദബാദിലെ സിവിൽ ആശുപത്രിയിലും അദ്ദേഹം എത്തുന്നുണ്ട്. സിവിൽ വ്യോമയാന മന്ത്രി രാം എം നായിഡുവും സഹമന്ത്രി മുരളീധർ മോഹോളും പ്രധാനമന്ത്രിക്കൊപ്പമുണ്ട് .
അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾ അടിയന്തരമായി ഡിഎൻഎ സാമ്പിളുകൾ നൽകണമെന്ന് ഗുജറാത്ത് സർക്കാർ അഭ്യർത്ഥിച്ചു.ദുരന്തം അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഘം അഹമ്മദാബാദിലെത്തി. അന്താരാഷ്‌ട്ര പ്രോട്ടോക്കോൾ പാലിച്ചാണ് അന്വേഷണം. യുഎസ് ഏജൻസികളും ഇതിൽ പങ്കാളികളാകും.
ഇന്നലെ നടന്ന വിമാന ദുരന്തത്തിൽ 265 പേർക്ക് ജീവൻ നഷ്ടമായി. വിമാനത്തിലെ യാത്രക്കാരിൽ ഒരാൾ മാത്രമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടു. 11 എ സീറ്റിൽ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാർ (38) ആണ് രക്ഷപ്പെട്ടത്. വിമാനത്തിൽ 169 ഇന്ത്യൻ പൗരന്മാരും 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു. ലണ്ടനിലേക്ക് പോകുന്ന വിമാനം ടേക്ക് ഓഫിനിടെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുള്ള ആശുപത്രി കെട്ടിടത്തിന് മുകളിലേക്ക് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.















