ന്യൂഡൽഹി: ടെഹ്റാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിനുപിന്നാലെ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. ഇറാൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് 16 ഓളം എയർ ഇന്ത്യാ വിമാനങ്ങളെ വഴിതിരിച്ച് വിടുകയോ പുറപ്പെട്ട വിമാന താവളങ്ങളിലേക്ക് തന്നെ മടക്കി അയക്കുകയോ ചെയ്തു.
ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കുമുള്ള നിരവധി വിമാന സർവീസുകളെയാണ് സംഘർഷം തടസപ്പെടുത്തിയിരിക്കുന്നതെന്ന് എയർലൈൻ അറിയിച്ചു. വഴിതിരിച്ചുവിടുന്നതോ മടങ്ങുന്നതോ ആയ വിമാനങ്ങളുടെ വിശദാംശങ്ങൾ കമ്പനി നൽകിയിട്ടുണ്ട്.
- AI130 – ലണ്ടൻ ഹീത്രോ – മുംബൈ – വിയന്നയിലേക്ക് തിരിച്ചുവിട്ടു.
- AI102 – ന്യൂയോർക്ക് – ഡൽഹി – ഷാർജയിലേക്ക് തിരിച്ചുവിട്ടു.
- AI116 – ന്യൂയോർക്ക് – മുംബൈ – ജിദ്ദയിലേക്ക് തിരിച്ചുവിട്ടു.
- AI2018 – ലണ്ടൻ ഹീത്രോ – ഡൽഹി – മുംബൈയിലേക്ക് തിരിച്ചുവിട്ടു.
- AI129 – മുംബൈ-ലണ്ടൻ ഹീത്രോ – മുംബൈയിലേക്ക് മടങ്ങുന്നു.
- AI119 – മുംബൈ-ന്യൂയോർക്ക് – മുംബൈയിലേക്ക് മടങ്ങുന്നു.
- AI103 – ഡൽഹി-വാഷിംഗ്ടൺ – ഡൽഹിയിലേക്ക് മടങ്ങുന്നു
- AI106 – ന്യൂവാർക്ക്-ഡൽഹി – ഡൽഹിയിലേക്ക് മടങ്ങുന്നു
- AI188 – വാൻകൂവർ – ഡൽഹി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിടുന്നു.
- AI101 – ഡൽഹി-ന്യൂയോർക്ക് – ഫ്രാങ്ക്ഫർട്ട്/മിലാനിലേക്ക് വഴിതിരിച്ചുവിടുന്നു
- AI126 – ചിക്കാഗോ-ഡൽഹി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിടുന്നു
- AI132 – ലണ്ടൻ ഹീത്രോ – ബെംഗളൂരു – ഷാർജയിലേക്ക് തിരിച്ചുവിട്ടു.
- AI2016 – ലണ്ടൻ ഹീത്രോ – ഡൽഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു.
- AI104 – വാഷിംഗ്ടൺ-ഡൽഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു.
- AI190 – ടൊറന്റോ-ഡൽഹി – ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു.
- AI189 – ഡൽഹി-ടൊറന്റോ – ഡൽഹിയിലേക്ക് മടങ്ങുന്നു
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. വിമാനയാത്ര വീണ്ടും തുടരാൻ ആഗ്രഹിക്കുന്നവർക്ക് ബദൽ യാത്രാ ക്രമീകരണങ്ങൾക്കൊപ്പം റീഫണ്ടുകളോ സൗജന്യ റീഷെഡ്യൂളിംഗോ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് കമ്പനി കൂട്ടിച്ചേർത്തു.















