സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിലെത്തി. ഇന്നൊരുദിവസം കൊണ്ട് പവൻ 1560 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 74,360 രൂപയിലെത്തി നിൽക്കുകയാണ്.
ഗ്രാമിന് 195 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 9295 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഏപ്രിൽ 22 ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. ഇറാൻ-ഇസ്രായേൽ സംഘർഷം അടക്കമുള്ള ഘടകങ്ങളാണ് അടിക്കടിയുള്ള വില വർദ്ധനവിന് പിന്നിൽ.















