അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരണപ്പെട്ട കോപൈലറ്റ് ക്ലൈവ് കുന്ദർ തന്റെ ബന്ധുവാണെന്ന വാർത്തയ്‌ക്ക് വ്യക്തതവരുത്തി ബോളിവുഡ് നടൻ വക്രാന്ത് മാസി. ക്ലൈവ് സുന്ദർ തന്റെ ബന്ധുവല്ലെന്നും കുടുംബ സുഹൃത്താണെന്നും വിക്രാന്ത് മാസി സോഷ്യൽമീഡിയ പോസ്റ്റിലൂടെ പറഞ്ഞു.
വിമാനദുരന്തത്തിൽ മരിച്ച കോപൈലറ്റ് തന്റെ ബന്ധുവാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസമാണ് വിക്രാന്ത് മാസി പോസ്റ്റ് പങ്കുവച്ചത്. എന്നാൽ കോപൈലറ്റ് വിക്രാന്ത് മാസിയുടെ കസിൻ എന്ന തരത്തിലാണ് പിന്നീട് വാർത്തകൾ പ്രചരിച്ചത്. ഇതിന് ചുവടുപിടിച്ച് സോഷ്യൽമീഡിയയിലൂടെ നിരവധി പോസ്റ്റുകളും വാർത്തകളും പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിൽ വ്യക്തത വരുത്തുകയാണ് താരം.
ക്ലൈവ് കുന്ദർ എന്റെ ബന്ധുവല്ല, കുടുംബ സുഹൃത്താണ്. ദയവായി ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് വിക്രാന്ത് കുറിച്ചു.















