അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്ന എലിസബത്ത് ഉദയന്റെ വീഡിയോയ്‌ക്ക് പിന്നാലെ ആശ്വാസവാക്കുകളുമായി മുൻ ഭർത്താവും നടനുമായ ബാല. നിങ്ങളെ ടിവിയിൽ കണ്ടിരുന്നുവെന്നും സുരക്ഷിതയായിരിക്കൂവെന്നും ബാല ഫെയ്സ്ബുക്കിൽ കുറിച്ചു.
എലിസബത്തിന്റെ പേര് പരാമർശിക്കാതെയാണ് ബാലയുടെ കുറിപ്പ്. താരത്തിന്റെ പോസ്റ്റിന് പിന്നാലെ അഭിപ്രായങ്ങൾ പങ്കുവച്ച് ആരാധകരും രംഗത്തെത്തി. ഡോക്ടർ എന്ന് അഭിസംബോധന ചെയ്തത് എലിസബത്തിനെയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടി.
അഹമ്മദാബാദിൽ വിമാനാപകടം നടന്ന കെട്ടിടത്തിന് സമീപത്തെ ആശുപത്രിയിലാണ് എലിസബത്ത് പഠിക്കുന്നത്. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസിഷൻ മെഡിസിൻ പിജി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് എലിസബത്ത്. തന്റെ സഹപ്രവർത്തകർ മരണപ്പെട്ടെന്നും ചിലർക്ക് പരിക്കേറ്റെന്നും അപകടത്തിന് തൊട്ടുപിന്നാലെ എലിസബത്ത് സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു.















