ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: സ്വര്‍ണ വില കത്തിക്കയറി; ഓഹരി വിപണികളില്‍ ഇടിവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: സ്വര്‍ണ വില കത്തിക്കയറി; ഓഹരി വിപണികളില്‍ ഇടിവ്

മൂന്നു ദിവസം കൊണ്ട് സ്വര്‍ണം ഗ്രാമിന് 350 രൂപ വര്‍ധിച്ചു. പവന് വര്‍ധിച്ചത് 2800 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 06:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെയും ഡോളര്‍ ദുര്‍ബലമായതിന്റെയും പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റി നിക്ഷേപകര്‍. വെള്ളിയാഴ്ച കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എംസിഎക്‌സിലെ ഗോള്‍ഡ് ഓഗസ്റ്റ് ഫ്യൂച്ചര്‍ വില 2,011 രൂപ അഥവാ 2.04% ഉയര്‍ന്ന് 10 ഗ്രാമിന് 1,00,403 രൂപയിലെത്തി. അന്താരാഷ്‌ട്ര സ്വര്‍ണ്ണ വില ട്രോയ് ഔണ്‍സിന് 3,400 ഡോളര്‍ കവിഞ്ഞു.

കേരളത്തില്‍ ഗ്രാമിന് 195 രൂപ കൂടി

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 195 രൂപ ഉയര്‍ന്ന് 9295 രൂപയിലെത്തി. പവന് 1560 രൂപ ഉയര്‍ന്ന് 74360 രൂപയായി. മൂന്നു ദിവസം കൊണ്ട് സ്വര്‍ണം ഗ്രാമിന് 350 രൂപ വര്‍ധിച്ചു. പവന് വര്‍ധിച്ചത് 2800 രൂപ.

ഓഹരി വിപണിയില്‍ ഇടിവ്

ഇറാന്റെ മേല്‍ ഇസ്രയേല്‍ വന്‍ ആക്രമണം നടത്തിയതോടെയാണ് സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ആളുകള്‍ നിക്ഷേപം വര്‍ധിപ്പിച്ചത്. ഏഷ്യന്‍ ഓഹരി വിപണികളും ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഇടിഞ്ഞു. ഇന്ത്യയില്‍ ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും വ്യാപാര തുടക്കത്തില്‍ വന്‍തോതില്‍ ഇടിഞ്ഞെങ്കിലും പിന്നീട് അല്‍പ്പം തിരിച്ചുകയറി. സെന്‍സെക്‌സ് 573.38 പോയന്റ് നഷ്ടപ്പെടുത്തി 81,118.60 ലും നിഫ്റ്റി50, 169.60 രൂപ ഇടിഞ്ഞ് 24,718.60 ലും വ്യാപാരം അവസാനിപ്പിച്ചു.

എയര്‍ ഇന്ത്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികളുടെ ഓഹരികള്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇടിഞ്ഞു. സ്‌പൈസ്‌ജെറ്റ് ഓഹരികള്‍ 1.95% ഇടിഞ്ഞ് 43.81 രൂപയിലെത്തി. ഇന്‍ഡിഗോ ഓഹരികള്‍ 3.68% ഇടിഞ്ഞ് 5275 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.

Tags: GoldShare marketSENSEXNIFTYGOLD PRICEisrael-iran
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies