ന്യൂഡൽഹി: ഡൽഹിയിൽ വിനോദസഞ്ചാര മേഖലയ്‌ക്ക് പുതിയമുഖം. യമുനാനദിയിൽ റോപ് വേ നിർമിക്കാനൊരുങ്ങി ഡൽഹി ഡവലപ്മെന്റ് അതോറിറ്റി. വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കാനും ഗതാഗതകുരുക്ക് കുറയ്‌ക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തയാറാക്കുന്നത്.
ഒരു ദിശയിൽ മണിക്കൂറിൽ 3,000 യാത്രക്കാരെയാണ് ഇത് ലക്ഷ്യമിടുന്നത്. ഓരോ കേബിൾ കാറിനും എട്ട് മുതൽ പത്ത് വരെ യാത്രക്കാരെ വഹിക്കാൻ കഴിവുണ്ടാകും. രാജ്യത്തിന്റെ വിനോദസഞ്ചാരം കൂടുതൽ ദൃഢമാക്കുന്നതിനുള്ള പുത്തൻ ചുവടുവയ്പ്പാണിത്. എന്നാൽ സ്റ്റേഷനുകളുടെ എണ്ണമോ ടവറുകളെ കുറിച്ചോ ഇതുവരെ തീരുമാനിച്ചിട്ടില്ല.
ലോകമെമ്പാടുമുള്ള റോപ്ബോലഹ വേകളുടെ പ്രവർത്തനം നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്യും. അതിന് ശേഷമാണ് തുടർപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ്പ് മാതൃകയിലായിരിക്കും ആസൂത്രണം ചെയ്യുക. റോപ് വേ സംവിധാനം വികസിപ്പിക്കുന്നതിനുള്ള പഠനവും സാങ്കേതിക സർവേകളും നടത്തുന്ന തിരക്കിലാണ് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി. പദ്ധതി ആരംഭിച്ചുകഴിഞ്ഞാൽ നിർമാണത്തിന് 18 മാസത്തെ സമയം വേണ്ടിവരും.















