ദക്ഷിണാഫ്രിക്കയ്ക്കും കിരീടത്തിനുമിടയിൽ മഴയെന്ന വെല്ലുവിളി! 29 വർഷം നീണ്ട സ്വപ്നം കുതിരുമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദക്ഷിണാഫ്രിക്കയ്‌ക്കും കിരീടത്തിനുമിടയിൽ മഴയെന്ന വെല്ലുവിളി! 29 വർഷം നീണ്ട സ്വപ്നം കുതിരുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 12:15 pm IST
Facebook
Twitter
WhatsAppTelegram

29 വർഷങ്ങൾക്ക് ശേഷം അവരൊരു ഐസിസി കിരീടത്തിനരികിലാണ്. പക്ഷേ ലോർഡ്സിൽ ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ ദക്ഷിണാഫ്രിക്കയുടെ കിരീടമെന്ന സ്വപ്നത്തിന് മേൽ പേമാരിയായി പെയ്തിറങ്ങരുതേയെന്ന പ്രാർത്ഥനയിലാണ് ആരാധകർ. ഇനിയും ഒരു ഹൃദയവേദന അവർക്ക് താങ്ങാനായെന്ന് വരില്ല. ഫൈനലിൽ 282 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ​ദക്ഷിണാഫ്രിക്ക മൂന്നാം ദിനം അവസാനിപ്പിക്കുമ്പോൾ ശക്തമായ നിലയിലാണ്. ഇനി പ്രോട്ടീസിനും ഐസിസി കിരീടത്തിനും ഇടയിലുള്ള ദൂരം 69 റൺസാണ്.

മൂന്നാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. പ്രതിസന്ധികൾ വരുമ്പോഴാണ് യഥാർത്ഥ നായകന്മാർ പിറക്കുന്നതെന്ന് പറയാറുണ്ട്. അങ്ങനെ രണ്ടുപേരാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ഇന്നലെ നായക പരിവേഷമണിഞ്ഞത്. എയ്ഡൻ മാർക്രം(102*) സെഞ്ച്വറിയുമായി ഓസ്ട്രേലിയയുടെ ആത്മവീര്യം കെടുത്തിയപ്പോൾ ബാവുമ(65*) അർദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്റെ ഉത്തരവാദിത്തം നിറവേറ്റുകയായിരുന്നു. 143 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. സ്റ്റാർക്കും സംഘവും ഉയർത്തിയ ഭീഷണി ഇരുവരും ക്ഷമയോടെ നേരിട്ട്, മറുപടി നൽകുകയായിരുന്നു.

അതേസമയം ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്ന യഥാർത്ഥ വെല്ലുവിളി മഴയാണ്. ഇന്ന് ആദ്യ സെഷനിൽ 55 ശതമാനം മഴയ്‌ക്ക് സാധ്യതയുണ്ട്. ആകാശം മേ​ഘാവൃതവും മണിക്കൂറിൽ 48 കിലോ മീറ്റർ വേ​ഗത്തിൽ വീശുന്ന കാറ്റും കാലാവസ്ഥ കേന്ദ്രങ്ങൾ പ്രവചിക്കുന്നു. എന്നാൽ ഇതൊക്കെ ദക്ഷിണാഫ്രിക്കയുടെ വിജയം വൈകിപ്പിക്കുക മാത്രമേ ചെയ്യൂയെന്നാണ് ആരാധരുടെ വിശ്വാസം. 16-ാം തീയതി റിസർവ് ഡേ അനുവദിച്ചിച്ചിട്ടുണ്ട്. രസം കൊല്ലിയായി മഴയെത്തി മത്സരം ഇടയ്‌ക്കൊന്ന് മുടക്കിയാലും അത് ദക്ഷിണാഫ്രിക്കയുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തെ ഒഴുക്കി കളയാൻ പോന്നതാകില്ലെന്നാണ് അരാധകരുടെ പ്രതീക്ഷ.

 

Tags: LoomsLargesouth africaRainoverchaseWTC Final
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies