പൊതു പരിപാടികളിൽ പൊട്ടിത്തെറിക്കുന്ന പതിവ് മുതിർന്ന തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ ഇത്തവണയും തെറ്റിച്ചില്ല. ബാലയ്യ ജൂൺ 10-നാണ് 65-ാം വയസിലേക്ക് കടന്നത്. മൂന്ന് നിലകളുള്ള കേക്കാണ് ആഘോഷത്തിന് തയാറായിക്കിരുന്നത്. ആരാധകരും നടന്റെ അനുയായികളുമായി നിരവധിപേരാണ് ജന്മദിനം ആഘോഷിക്കാൻ എത്തിയത്.
ആരാധകരുടെ ആവേശം കൂടിയതോടെ ബൗൺസർമാർക്ക് തിരക്ക് നിയന്ത്രിക്കാനായില്ല. ഇതോടെ ഉന്തും തള്ളുമായി. ബാലയ്യയും ഇതിൽ പെട്ടതോടെ. താരത്തിന്റെ മൂഡ് മാറി. ആരാധകർ പൊതിഞ്ഞതോടെ താരം കലിപ്പിലുമായി. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.
താരത്തിന്റെ കാലിൽ വീഴാനും പൂച്ചെണ്ട് നൽകി ഹാരമിടാനുമായിരുന്നു തിക്കും തിരക്കും. ഇതിടെ സെൽഫി പകർത്താനും നിരവധിപേരെത്തിയതോടെ നടൻ ദേഷ്യത്തിലുമായി. ആരാധകരോട് ചൂടാവുകയും അകന്നുനിൽക്കാൻ പറയുന്നതും കാണാമായിരുന്നു. സുരക്ഷ ഭടന്മാർ തിരക്ക് നിയന്ത്രിക്കാൻ ഏറെ വിയർക്കേണ്ടിവന്നു. മറ്റൊരു വീഡിയോയിൽ കത്തി മുകളിലേക്ക് എറിഞ്ഞ് പിടിക്കുന്നു നടനെയും കണ്ടു. ഇതും താരത്തിന്റെ പതിവ് രീതിയാണ്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.
View this post on Instagram
“>
View this post on Instagram
“>















