തെന്ത്യൻ സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറും ഹൈദരാബാദ് സൺറൈസേഴ്സ് ടീം ഉടമ കാവ്യമാരനും വിവാഹിതരാകുന്നതായി സൂചന. റിപ്പോർട്ടുകൾ പ്രകാരം ഇരുവരും ഒരു വർഷത്തിലേറെയായി ഡേറ്റിംഗിലെന്നാണ് സൂചന.
സൺടിവി ഉടമയും വ്യവസായിയുമായ കലാനിധി മാരന്റെ മകളാണ് കാവ്യമാരൻ. സൂപ്പർസ്റ്റാർ രജനികാന്താണ് ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കലാനിധി മാരനുമായി സംസാരിച്ചതെന്നും വിവരമുണ്ട്. ഉടനെ തന്നെ ഇവർ വിവാഹത്തിലേക്ക് കടക്കുമെന്നാണ് സൂചന.
2024 മുതൽ കാവ്യയും അനിരുദ്ധ് ഡേറ്റിംഗ് ആരംഭിച്ചത്. ഗായകന് 34 വയസും കാവ്യക്ക് 32 വയസുമാണ് പ്രായം. ഇരുവരെയും അടുത്തിടെ ഒരുമിച്ച് ഒരു റസ്റ്റോറൻ്റിൽ കണ്ടതോടെയാണ് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയത്. അനിരുദ്ധ് കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വരുന്നയാളാണ്.
അച്ഛൻ രവി രാഘവേന്ദ്ര നടനും അമ്മ ലക്ഷ്മി ക്ലാസിക്കൽ ഡാൻസറുമാണ്. പിതാവിന്റെ സഹോദരിയാണ് രജനികാന്തിന്റെ ഭാര്യ ലത. സംവിധായകനായിരുന്നു കെ. സുബ്രഹ്മണ്യം അനിരുദ്ധിന്റെ മുത്തച്ഛനാണ്. അതേസമയം കവ്യയുടേയും അനിരുദ്ധിന്റെയും വിവാഹത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
Anirudh marrying Kavya Maran?
byu/Primary-Resident-764 inKollyGossips
“>
Anirudh marrying Kavya Maran?
byu/Primary-Resident-764 inKollyGossips