കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേര്‍ത്തു. അടുക്കത്ത് സ്വദേശി അജ്‌നാസിന്റെ ഭാര്യ മിസ്‌രിയെയാണ് പ്രതി ചേര്‍ത്തത്.
കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരിൽ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് അജ്നാസ്. ബാര്‍ബര്‍ഷോപ്പില്‍ നിന്നു പരിചയപ്പെട്ട കുട്ടിയെ രാത്രി വീട്ടില്‍ നിന്നു വിളിച്ചിറക്കി മയക്കുമരുന്നു നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
കഴിഞ്ഞ ദിവസമാണ് മിസ്‌രിയയെ അറസ്റ്റ് ചെയ്തത്. നിലവിൽ റിമാൻഡിലാണ് യുവതി. പോക്‌സോ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ അജ്നാസിനെ കഴിഞ്ഞ ആഴ്ച മംഗലാപുരത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്.
അജ്‌നാസിനെതിരെ മുൻപും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.
ബാര്‍ബര്‍ഷോപ്പില്‍ എത്തുന്ന കുട്ടികളെ സൗഹൃദം സ്ഥാപിച്ച് വലയിലാക്കിയെന്നും പരാതിയുണ്ട്. മിസ്രിയയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.















