കൊല്ലം: അമൃതപുരി ആശ്രമം സന്ദർശിച്ച് നടൻ മോഹൻലാൽ. അന്തരിച്ച അമ്മാവൻ ഗോപിനാഥൻ നായരുടെ കുടുംബത്തെ കാണാനായാണ് മോഹൻലാൽ എത്തിയത്. അമൃതപുരി ആശ്രമത്തിലെ മുതിർന്ന അന്തേവാസികളിൽ ഒരാളായിരുന്നു അന്തരിച്ച ഗോപിനാഥൻ നായർ.
അമ്മാവന്റെ മരണസമയം വിദേശത്തായിരുന്ന മോഹൻലാൽ നാട്ടിലെത്തിയ ഉടനെ ബന്ധുക്കളെ കാണാൻ ആശ്രമത്തിലേക്ക് എത്തുകയായിരുന്നു. കുടുംബത്തെ കണ്ട് സംസാരിച്ചശേഷം മാതാ അമൃതാനന്ദമയിയെ ദേവിയെ കണ്ട് അനുഗ്രഹം വാങ്ങി. ഏറെ സമയം ആശ്രമത്തിൽ ചെലവഴിച്ച ശേഷമാണ് മോഹൻലാൽ മടങ്ങിയത്.















