കൊച്ചി: എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതിയുമായി സംവിധായകൻ നാദിർഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. കുളിപ്പിക്കാൻ കൊണ്ടുപോയ തന്റെ ആരോഗ്യവാനായ പൂച്ചയെ ആശുപത്രിയിലുള്ളവർ കൊന്നുകളഞ്ഞുവെന്ന് നാദിർഷ ആരോപിക്കുന്നു. എറണാകുളം മാമംഗലത്തെ സ്വകാര്യ പെറ്റ് ഹോസ്പിറ്റലിനെതിരെയാണ് പരാതി.
ആശുപത്രിയിലുള്ളത് വളർത്തുമൃഗങ്ങളെ പരിചരിക്കാൻ അറിയാത്ത ബംഗാളികളും മലയാളികളും ആണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ഗ്രൂം ചെയ്യാൻ കൊണ്ടുപോകുന്നതിന് മുൻപ് സെഡേഷൻ കൊടുക്കാറുണ്ട്. ഇന്നലെ മകളാണ് പൂച്ചയെ ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ സെഡേഷൻ കൊടുത്തപിന്നാലെ പൂച്ച ചത്തുപോയെന്നാണ് ഡോക്ടമാർമാർ അറിയിച്ചത്. ആരോഗ്യവാനായ പൂച്ചയാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ ചത്തുപോയതെന്ന് നാദിർഷാ ആരോപിച്ചു.
ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനൊപ്പം ആശുപതിയുടെയും തന്റെ പ്രിയപ്പെട്ട വളർത്തുപൂച്ചയുടെയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. സംഭവത്തിൽ ആശുപത്രിക്കെതിരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും കുറിപ്പിലുണ്ട്.