കാലടി : 40 വർഷം രാജ്യസേവനത്തിനു ശേഷം തിരികെയെത്തിയ സൈനികന് ജന്മനാട്ടിൽ ഊഷ്മള സ്വീകരണം. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ 1985 മുതൽ 31 മെയ് 2025 വരെ 40 വർഷം സേവനമനുഷ്ഠിച്ച ശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ഇൻസ്പെക്ടർ ശ്രി. പി.എസ് കൃഷ്ണനാണ് ശ്രിമൂലനഗരത്ത് വച്ച് കൊച്ചിൻ CRPF സൊൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയൂം നാട്ടുകാരും ബന്ധുജനങ്ങളും ചേർന്നു ഉഷ്മള വരവേൽപ് നൽകി ആദരിച്ചത്. അദ്ദേഹം രാജ്യത്തിന്റെ ഏകദേശം പതിനഞ്ചോളം സംസ്ഥാനങ്ങളിൽ സേവനം ചെയ്ത ശേഷമാണ് ജോലിയിൽ നിന്ന് പിരിഞ്ഞത്.
തദവസരത്തിൽ കൊച്ചിൻ CRPF സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡൻ്റ് ജയപ്രകാശ് സി.എ, സെക്രട്ടറി ബേസിൽ ജോസ്, ട്രഷറർ പീറ്റർ ടി.എസ്, ഷൈജു വര്ഗീസ്, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു, മുൻ പ്രസിഡൻൻ്റ് എസ്. എച്ച് ലോനപ്പൻ, കൊച്ചിൻ CRPF സോൾഡേർസ് ചാരിറ്റബിൾ സൊസൈറ്റിയുടെ മറ്റു എസ്‌ക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു