ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണറായി കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥൻ നിയമിതനായി. 2018 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അക്ഷയ് ലാബ്രൂവിനാണ് നിയമനം. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ നിന്നും ഈ പദവിയിൽ എത്തുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. ത്രിപുര കേഡറിലെ ഉദ്യോഗസ്ഥനായ അക്ഷയ് മുമ്പ് ശ്രീനഗറിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്.ഡി.എം) ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ശ്രീനഗറിലെ സുപ്രധാന പദവിയിലേക്ക് പണ്ഡിറ്റ് എത്തുന്നത്. മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് അക്ഷയിന്റെ നിയമനം കശ്മീരി പണ്ഡിറ്റുകൾ ആഘോഷിച്ചത്.
1990 കളിലാണ് ഇസ്ലാമിക മതമൗലികവാദികൾ കശ്മീരി പണ്ഡിറ്റുകളെ താഴ്വരയിൽ നിന്നും ആട്ടിയോടിച്ചത്. ലക്ഷക്കണക്കിനാളുകളാണ് സ്വന്ത വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തത്. ബാക്കിയുളളവരെ ഭീകരർ കുട്ടത്തൊടെ കൊന്നൊടുക്കി. പെൺകുട്ടികളെയും സ്ത്രീകളെയും ബലാംത്സാഗം ചെയ്ത് പിച്ചിചീന്തി. കശ്മീരി പണ്ഡിറ്റുകളുടെ മനസ്സിനേറ്റ മുറിവ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കരിഞ്ഞിട്ടില്ല.















