വയനാട്: കല്‍പ്പറ്റയില്‍ കാണാതായ മൂന്നര വയസുകാരിയെ മണിക്കൂറിലേറെ നീണ്ട തിരച്ചിലിന് ഒടുവില്‍ കണ്ടെത്തി. വീടിനകത്ത് കൂട്ടിയിട്ടിരുന്ന തുണിയുടെ അടിയിൽ കിടന്നുറങ്ങുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
രാവിലെ 11 മണിയോടെ വീട്ടിന്റെ സിറ്റൗട്ടില്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചു. മാദ്ധ്യമങ്ങളും സ്ഥലത്തെത്തി. ഗേറ്റ് തുറന്ന് കുട്ടി പുറത്തു കടക്കാൻ സാധ്യത കുറവാണെന്നും വിലയിരുത്തലുമുണ്ടായി. ഇതിനിടെയാണ് കൂട്ടിയിട്ടിരുന്ന തുണിയുടെ അടിയിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. ഒരു നാടു മുഴുവൻ തനിക്കായി തെരച്ചിൽ നടത്തുന്നതറിയാതെ, നല്ല ഉറക്കത്തിലായിരുന്നു മൂന്നു വയസുകാരി.