കനനാസ്കിസ്: കാനഡയിൽ നടക്കുന്ന 51-ാമത് ജി-7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയെ ഹസ്തദാനം നൽകി സ്വീകരിക്കുന്ന ചിത്രങ്ങൾ ഇറ്റാലിയൻ പ്രധാനമന്ത്രി സോഷ്യൽമീഡിയയിൽ പങ്കുവച്ചു.
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ജോർജിയ മെലോണി കുറിച്ചു. ഉച്ചകോടിക്ക് ശേഷമായിരുന്നു ഇരുവരുടെയും സൗഹൃദ സംഭാഷണം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
ആൽബെർട്ടയിലെ കനനാസ്കിസിലാണ് ജി-7 ഉച്ചകോടി വേദിയാകുന്നത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ജി 7 ഉച്ചകോടിയിൽ തുടർച്ചയായി ആറാം തവണയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.















