വാഴപ്പഴങ്ങൾ പലപ്പോഴും വേഗത്തിൽ പഴുത്ത് കേടുവരാറുണ്ട്. എത്രയൊക്കെ സൂക്ഷിച്ചാലും ചില സമയങ്ങളിൽ ഇത് വേഗത്തിൽ പഴുക്കുകയും കേടാവുകയും ചെയ്യുന്നു. വാഴപ്പഴത്തിന്റെ പുറംതൊലിയിലുള്ള മഞ്ഞനിറം മാറി കറുക്കാൻ തുടങ്ങുകയും ഉൾഭാഗം കേടാവുകയും ചെയ്യുന്നു. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാനാവും.
1) പ്ലാസ്റ്റിക് കവർ ഉപയാേഗിച്ച് പഴത്തിന്റെ തണ്ട് മാത്രം പൊതിഞ്ഞ് വയ്‌ക്കുക. ഇത് എത്തിലീൻ വാതകത്തെ പുറംതള്ളുന്നത് കുറയ്‌ക്കുന്നു.
2) പഴം കേടാവാതിരിക്കാനുള്ള എളുപ്പവഴിയാണ് കുല തൂക്കിയിടുന്നത്. ഇത് വായുസഞ്ചാരം വർദ്ധിപ്പിക്കുന്നു.
3 ) പഴം പ്രത്യേകം മാറ്റി സൂക്ഷിക്കുന്നതും ഉത്തമമാണ്.
4) മുറിച്ച പഴങ്ങൾ കേടുവരാതിരിക്കാൻ നാരങ്ങയിൽ മുക്കിവയ്‌ക്കുന്നതും നല്ലതാണ്. ഇത് പഴം കേടുവരാതിരിക്കാൻ സഹായിക്കുന്നു.
5) പഴം കേടാകാതിരിക്കാനായി വിനാഗിരിയും പ്രധാനമായി ഉപയോഗിക്കുന്നു.















