കൊല്ലം: ദേശീയപാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കൊല്ലം -തിരുമംഗലം ദേശീയപാതയ്‌ക്ക് സമീപത്താണ് സംഭവം. കുന്നിക്കോട് വിളക്കുടി ലിറ്റിൽ ഫ്ലവർ ആശുപത്രിക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
തെന്മലയ്‌ക്ക് പോവുകയായിരുന്ന ബസിന് പിന്നിൽ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. യാത്രക്കാരെ സ്റ്റോപ്പിലിറക്കി നിർത്തിയിട്ടിരിക്കുകയായിരുന്നു ഒരു ബസ്. ഇതിന്റെ പിന്നാലെയെത്തിയ ബസ് ബ്രേക്കിട്ടെങ്കിലും മഴ പെയ്ത് റോഡ് നനഞ്ഞുകിടന്നതിനാൽ നിയന്ത്രണം നഷ്ടപ്പെട്ടുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.















