ടെൽഅവീവ്: ഇറാന്റെ തുടർച്ചയായുള്ള മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇസ്രയേൽ പ്രതിരോധസേന. ഇറാന്റെ 20 സൈനിക താവളങ്ങളും അരക് ആണവകേന്ദ്രവും ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. ഇറാന്റെ നാലാമത്തെ ആണവകേന്ദ്രത്തിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. 60 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രായേൽ ശക്തമായ ആക്രമണം നടത്തി. ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ യാസിൻ ഇസ് അ ദിൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ലെബനനിൽ നടന്ന ആക്രമണത്തിലാണ് ഹിസ്ബുള്ള ഭീകരൻ കൊലപ്പെട്ടത്. ബാരിഷ് പട്ടണത്തിലായിരുന്നു ആക്രമണം.
ഇറാന്റെ ആണവകേന്ദ്രത്തിന് സമീപമുള്ള പ്രദേശത്തും ഇസ്രയേൽ ആക്രമണമുണ്ടായിരുന്നു. ഇസ്ഫഹാൻ, ഷിറാസ്, കെർമൻഷാ എന്നിവയുൾപ്പെടെ മൂന്ന് നഗരങ്ങൾ ഇസ്രയേൽ തകർത്ത് തരിപ്പണമാക്കി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആക്രമണമുണ്ടായത്.
ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിന്റെ സാറ്റലൈറ്റ് സിംഗ്നലുകൾ ഹാക്ക് ചെയ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം, സംഘർഷങ്ങൾ തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഏറെ ചർച്ചയായി. ‘സംഘർഷത്തിൽ ചിലപ്പോൾ പങ്കാളിയാകാം, അല്ലെങ്കിൽ ആകില്ല’. എന്നതായിരുന്നു ട്രംപിന്റെ വാക്കുകൾ. ഇതിന് പിന്നാലെ ഇസ്രയേലിനൊപ്പം ചേർന്ന് തങ്ങൾക്കെതിരെ തിരിഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാനിയൻ നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞു.















