സിനിമ ചിത്രീകരണത്തിനെത്തിയ നടൻ മോഹൻലാലിനെ പാർലമെൻ്റിൽ അതിഥിയായി സ്വീകരിച്ച് ശ്രീലങ്കൻ സർക്കാർ. ഊഷ്മള സ്വീകരണമാണ് ഇന്ത്യൻ സൂപ്പർ സ്റ്റാറിന് ലഭിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. വമ്പൻ കരഘോഷത്തോടെയാണ് മോഹൻലാലിനെ പാർലമെന്റ് വരവേറ്റത്.
സഭ നടക്കുന്നതിനിടെ ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കറായ ഡോ. റിസ്വി സാലിഹ് മോഹൻലാലിനെ സ്വീകരിക്കുന്നത്. മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് താരം ലങ്കയിലെത്തിയത്. “ഇന്ത്യയിൽ നിന്നുള്ള മികവുറ്റ നടനും സംവിധായകനുമായ പദ്മശ്രീ പദ്മഭൂഷൺ ഡോ.മോഹൻലാൽ വിശ്വനാഥൻ ശ്രീലങ്കൻ പാർലമെന്റിന്റെ സ്പീക്കറുടെ ഗ്യാലറിയിലേക്ക് സ്വാഗതം ചെയ്യുന്നു.
#Mohanlal in Parliament of Sri Lanka 🇱🇰😍🔥pic.twitter.com/dhUhREH0Oa
— FDFS Reviews (@FDFS_Reviews) June 19, 2025
അതിനൊപ്പം ആശംസകളും അറിയിക്കുന്നു”.—എന്നാണ് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞത്. ഗ്യാലറിയിൽ എഴുന്നേറ്റ് നിന്ന് കൈക്കൂപ്പി വണങ്ങിയാണ് താരം ആദരവിന് നന്ദിയറിച്ചത്. സിനിമയുടെ ചിത്രീകരണത്തിനായി 10 ദിവസത്തേക്കാണ് അദ്ദേഹം ശ്രീലങ്കയിലെത്തിയത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി, ഫഹദ് ഫാസിൽ, നയൻതാര എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.















